കൊടകര: ചെമ്പുച്ചിറ പുലയര്വക സുബ്രഹ്മണ്യക്ഷേത്രത്തിലെ മേല്‍ശാന്തി ക്ഷേത്രദര്‍ശനത്തിനെത്തിയ കുട്ടികളെക്കൊണ്ട് ഏത്തമിടുവിച്ചെന്ന് പരാതി. പാലപ്പിള്ളി സ്വദേശിയായ എസ്.സുധീഷ് എന്നയാളാണ് പുതുക്കാട് സ്വദേശിയായ വാസുദേവന്‍ നമ്പൂതിരിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ക്ഷേത്രദര്‍ശനത്തിനെത്തിയ രണ്ടു ആണ്‍കുട്ടികളും 1 പെണ്‍കുട്ടിയും ഉള്ളതില്‍ ആണ്‍കുട്ടികളെക്കൊണ്ടാണ് നൂറിലേറെത്തവണ ഏത്തമിടുവിച്ചതത്രേ.
കുട്ടികള്‍ മേല്‍ശാന്തിയെ ശാന്തിയെന്നു വിളിച്ചെന്നും ശാന്തിയല്ല നമ്പൂതിരിയെന്നു വിളിക്കണമെന്നും ശാന്തിയെന്നു വിളിച്ചതിന്റെ പേരിലാണ് കുട്ടികളെക്കൊണ്ട ്ഏത്തമിടുവിപ്പിച്ചതെന്നും സുധീഷ് കുട്ടികള്‍ ഉള്‍പ്പെടെയെത്തി വാര്‍ത്താ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്രഭരണസമിതിയുമായി ഇക്കാര്യം ചര്ച്ചചെയ്തതിനെത്തുടര്ന്ന് മേല്‍ശാന്തിയെ മാറ്റിയെങ്കിലും ഇതേതുടര്‍ന്ന് ഇരുകൂട്ടരും തമ്മിലുള്ള വിദ്വേഷത്തെത്തുടര്‍ന്നാണ് ഇപ്പോള്‍ വെള്ളിക്കുളങ്ങര പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.