Breaking News

അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് വാറ്റ് ചാരായം പിടിച്ചു

കൊടകര : അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് കൊടകര പോലീസ് 20 ലിറ്റര്‍ വാറ്റുചാരായം പിടിച്ചെടുത്തു ഞായറാഴ്ച രാത്രി പതിനൊന്നോടെ കൊടകര- കോടാലി റൂട്ടില്‍ നെല്ലിപ്പറമ്പില്‍ അപകടത്തിലായ ഹ്യൂണ്ടായി എക്‌സന്റ് കാറില്‍ നിന്നാണ് ഒരു ലിറ്റര്‍ വീതം കൊള്ളുന്ന 20 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ചാരായം പിടിച്ചത്.

ഓട്ടത്തിനിടെ നിയന്ത്രണം വിട്ട കാര്‍ നെല്ലിപ്പറമ്പിലെ റോഡരികിലുള്ള 2 വൈദ്യുത കാലുകളില്‍ ഇടിച്ചു കുടുങ്ങി നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ കാര്‍ ഉപേക്ഷിച്ചുപോയി. ഇതിനു ശേഷമാണ് പോലീസ് സ്ഥലത്തെത്തിയത്. കാര്‍ കസ്റ്റഡിയിലെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!