Breaking News

മഴയ്‌ക്കൊപ്പം ദുരിതവും പെയ്തിറങ്ങുന്നു ; മലയോരത്ത് പാടശേഖരങ്ങള്‍ മുങ്ങി

കൊടകര : കനത്തമഴയില്‍ വെള്ളികുളം വലിയതോട് കരകവിഞ്ഞതിനെ തുടര്‍ന്ന് മലയോരത്തെ പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളിക്കുളങ്ങര, കൊടുങ്ങ, കോടാലി, കൊരേച്ചാല്‍, ചെമ്പുച്ചിറ, വാസുപുരം, ഇത്തുപാടം എന്നിവിടങ്ങളിലെ പാടങ്ങളിലാണ് വെള്ളം കയറിയത്. കോടാലി പാടത്തെ 65 ഏക്കറോളം വരുന്ന വിരിപ്പ് കൃഷി നാലുദിവസമായി വെള്ളത്തിലാണ്.

ചെമ്പുചിറ പാടശേഖരത്തിലെ 6 ഹെക്ടര്‍ സ്ഥലത്തെ നെല്‍കൃഷിയും വെള്ളത്തിലാണ്. മറ്റു പാടശേഖരങ്ങളില്‍ കൃഷി ഇറക്കിയിട്ടില്ല. ഓണക്കാലത്ത് വിളവെടുക്കാന്‍ ലക്ഷ്യമിട്ട് കൃഷിചെയ്ത് നേന്ത്രവാഴ തോട്ടങ്ങളും മുങ്ങി. വാഴത്തണ്ടുകള്‍ക്ക് പഴുപ്പ് ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. മൂന്നുമുറി ശ്രീലക്ഷ്മി തിയേറ്ററിനു മുന്‍വശത്തെ റോഡില്‍ വെള്ളം കയറി. കാറ്റില്‍ മരംവീണ് വൈദ്യുതി കമ്പികള്‍ പൊട്ടിയതിനെ തുടര്‍ന്ന് പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!