കൊടകര: ദേശീയപാതയില്‍ കൊടകരയ്ക്കടുത്ത് പേരാമ്പ്ര പെരിങ്ങാംകുളത്ത് കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കാഞ്ഞാണി പാണ്ടാരിക്കല്‍ ഉണ്ണികൃഷ്ണന്‍ മകന്‍ അതുല്‍(24) ആണ് മരിച്ചത്.
കാറില്‍ ഉണ്ടായിരുന്ന 2 സുഹൃത്തുക്കള്‍ക്കും പരിക്കുണ്ട്. ഗള്‍ഫില്‍നിന്നും വരുന്ന കൂട്ടുകാരനെകൂട്ടിക്കൊണ്ടുവരാന്‍ അതുലും മറ്റു രണ്ടുസുഹൃത്തുക്കളും ചേര്‍ന്ന് നെടുമ്പാശ്ശേരിയിലേക്ക് പോകുന്നതിനിടെ തിങ്കളാഴ്ച രാത്രിയാണ് അപകടം. അമ്മ: സന്ധ്യ. സഹോദരി: നീനു.