ഇത്തുപാടത്ത്‌ കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ച് സാമൂഹ്യ മാധ്യമ കൂട്ടായ്മ മാതൃകയാകുന്നു

ഇത്തുപാടം : ഇത്തുപാടത്തുള്ള വിവിധ സാമൂഹ്യ മാധ്യമങ്ങളിലെ യുവജനങ്ങള്‍ ഒത്തുചേര്‍ന്നു കോണ്‍വെക്സ് മിറര്‍ സ്ഥാപിച്ചു. ഇത്തുപാടം വടക്കുമുറി ഭാഗത്തുനിന്നും മെയിന്‍ റോഡിലേക്ക് കയറുന്ന വാഹനങ്ങള്‍ക്ക് കൊടകരയില്‍ നിന്നും വരുന്ന വാഹനങ്ങളെ കാണുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അവിടെ ഒരു മിറര്‍ സ്ഥാപിക്കാന്‍ കാരണമായത്.

ഈ വിഷയം സാമൂഹ്യ മാധ്യമങ്ങളിളില്‍ ചര്‍ച്ച ചെയ്യുകയും അവിടത്തെ യുവജനങ്ങള്‍ ഒരുമിക്കുകയും അതിനു വേണ്ട ഫണ്ട് കണ്ടെത്തുകയും ചെയ്തു. ഔദ്യോഗിക ഉദ്ഘാടനം വാര്‍ഡ് മെംബര്‍ ഷീല തിലകന്‍ നിര്‍വഹിച്ചു.നിരവധി നാട്ടുകാര്‍ പരിപാടിയില്‍ പങ്കടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!