Breaking News

അക്ഷരമുറ്റത്ത് കൃഷിയൊരുക്കി വിദ്യാര്‍ഥികള്‍ മാതൃകയാവുന്നു

തേശ്ശേരി ; അറിവിന്റെ അക്ഷരമുറ്റത്ത് കൃഷിയൊരുക്കിമാതൃകയാവുകരയാണ് കൊടകര തേശ്ശേരി എ.യു.പി വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍.വിവധയിനം നെല്ലും പച്ചക്കറികളുമാണ് ഇവര്‍ കൃഷിക്കായ് തെരഞ്ഞെടുത്തിരിക്കുന്നത്. മുന്‍വര്‍ഷങ്ങളിലും ഇവിടെ കൃഷിചെയ്ത് വിദ്യാലയാങ്കണത്തില്‍ പച്ചക്കറികള്‍ അലങ്കാരവും ാഹാരവുമാക്കിയവരാണ് ഇവിടത്തെ കുട്ടികള്‍.

വിഷരഹിത ആഹാരം കുട്ടികള്‍ക്ക് ലക്ഷ്യത്തോടെയാണ് കൃഷിയൊരുക്കുനന്ത്. കൃഷിക്ലബിന്റെ നേതൃത്വത്തില്‍ കൊടകര കൃഷിഭവന്റെ സഹകരണത്തോടെയാണ് കാര്‍ഷികപ്രവൃത്തികള്‍ നടക്കുന്നത്.കരനെല്ല് കൃഷികൂടാതെ പയര്‍,വഴുതന,വാഴ, മത്തന്‍,കുമ്പളം,ചീര തുടങ്ങിയ പച്ചക്കറികളും വിദ്യാലയമുറ്റത്തൊരുക്കാനാണ് പരിപാടി.

കരനെല്ല് കൃഷിയുടെ ഉദ്ഘാടനം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിആര്‍.പ്രസാദന്‍ നിര്‍വഹിച്ചു. വാര്‍ഡംഗം വി.കെ.സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ ഡോ.ഹിമ ,പ്രധാനാധ്യാപകന്‍ രാജന്‍, പി.ടി.എ പ്രസിഡണ്ട് കെ.എസ്.ബാബു, എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!