Breaking News

ആനയെ കെട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ പാലിയേക്കര ടോള്‍പ്ലാസ മാനേജരെ അറസ്റ്റുചെയ്തു

മണ്ണംപേട്ട : യാതൊരു രേഖകളുമില്ലാതെ ആനയെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ തറിയില്‍ കെട്ടിയിട്ട സംഭവത്തില്‍ പാലിയേക്കര ടോള്‍പ്ലാസ മാനേജരെ തൃശൂര്‍ ഫോറസ്റ്റ് ഫ്‌ളെയിങ്ങ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തു മുളന്തുരുത്തി സ്വദേശി അമ്പാടി വീട്ടില്‍ ശ്യാമിനെയാണ് ഫോറസ്റ്റ് ഫ്‌ളെയിങ്ങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയതത്. വട്ടണാത്രയിലെ സ്വകാര്യ പറമ്പിലാണ് ശ്രീചിത്രമഹാദേവന്‍ എന്ന കൊമ്പനെ വൃത്തിഹീനമായ സാഹചര്യത്തില്‍ ഷെല്‍ട്ടര്‍ പോലും ഇല്ലാത്തവസ്ഥയില്‍ നിര്‍ത്തിയിരുന്നത്. കഴിഞ്ഞ ആറ് മാസമായി വെയിലും മഴയും കൊണ്ടാണ് ആനയെ തറിയില്‍ കെട്ടിയിട്ടിരുന്നത്. ആനയുടെ ദേഹത്ത് മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

റെയിഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഭാസി ബഹുലേയന്‍ ,സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രതിഷ് പി.ഡി, ബിറ്റ് ഫോസ്റ്റ് ഓഫിസര്‍ മാരായ വി.പി പ്രിജിഷ്, ടി.എം ഷിറാസ്, ഇ.പി പ്രതിഷ് ,ടി.യു .രാജ് കുമാര്‍ , ജിതേഷ് ലാല്‍ സി.പി സജീവകമാര്‍ എന്നിവര്‍ ഉണ്ടായിരുന്നു. പ്രതിയെ തുടര്‍ നടപടികള്‍ക്കായി ചാലക്കുടി സോഷ്യല്‍ ഫോറസ്റ്റി വിഭാഗത്തെ ഏല്‍പ്പിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!