കൊടകര. സംസ്ഥാനത്തെ കോളേജ് അധ്യാപകര്‍ക്കായുള്ള സംസ്ഥാന ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്
കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ തുടങ്ങി.സഹൃദയ എക്സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
ഫിനാന്‍സ് ഓഫീസര്‍ ഫാ. തോമസ് വെളക്കനാടന്‍,അഡൈ്വസര്‍ പ്രൊഫ. കെ.ടി. ജോസഫ്,ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ പ്രൊഫ. സി.യു. വിജയ് തുടങ്ങിയവര്‍ പ്രസംഗിച്ചു.കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഫ്ളഡ് ലൈറ്റില്‍ ടീമിനത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്.സംസ്ഥാനത്തെ വിവിധ കോളേജുകളില്‍ നിന്നായി 25 ലേറെ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.