കൊടകര : അപ്പോളോ ടയേഴ്സ് സ്റ്റാഫ് & വര്‍ക്കേഴ്സ് യൂണിയന്‍ – ഐ.എന്‍.ടി.യു.സി. ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്തി. അഡ്വ. വി.ഡി. സതീശന്‍ എം.എല്‍.എ. (പ്രസിഡന്റ്), ദീപക് പി.സി, പോള്‍ മംഗലന്‍, ഓപ്പന്‍ എന്‍.വി. (വൈസ് പ്രസിഡന്റ്മാര്‍), കെ.എ. ജോയ് കോക്കാടന്‍ (ജനറല്‍ സെക്രട്ടറി), എം.കെ. ഷൈന്‍, ആഞ്ചലോ പൊന്തോക്കന്‍, അജയകുമാര്‍ ടി.പി. (ജോയിന്റ് സെക്രട്ടറിമാര്‍), ഷിജു ചിറയത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് യോഗത്തില്‍ സദാശിവന്‍ കുറുവത്ത്, ലൈജുമോന്‍ എന്നിവര്‍ സംസാരിച്ചു.