Breaking News

കൊടകരയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചത് അറുപതിലേറെ ചാക്ക് പ്ലാസ്റ്റിക് മാലിന്യം

Apple
കൊടകര ജംഗ്ഷനില്‍ സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ശുചിത്വ ആരോഗ്യ ബോധവത്കരണ റാലി പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്നു

കൊടകര. ടൗണിലെ നാല് കിലോ മീറ്റര്‍ ചുറ്റളവില്‍ നിന്ന് സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചത് അറുപതിലേറെ ചാക്ക് പ്ലാസ്റ്റിക് മാലിന്യം.ടൗണിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് നാനൂറിലേറെ കുട്ടികളും അധ്യാപകരും പല സംഘങ്ങളായി തിരിഞ്ഞ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചത്.

കൊടകര ജംഗ്ഷനില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്ന വിദ്യാര്‍ഥികള്‍

കൊടകര ജംഗ്ഷനിലേയും മേല്‍പ്പാലം പരിസരത്തേയും കൊടകര ആളൂര്‍ റോഡ്,കൊടകര വെള്ളിക്കുളങ്ങര റോഡ്,ബസ് സ്റ്റാന്റ് പരിസരം എന്നിവിടങ്ങളിലേയും മാലിന്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ശേഖരിച്ചു.കൊടകര ജംഗ്ഷനില്‍ ശുചിത്വ ആരോഗ്യ ബോധവത്കരണ റാലിയും വിദ്യാര്‍ത്ഥികള്‍ നടത്തി.

സ്വചഛ് ഭാരത് പദ്ധതിയുടെ ഭാഗമായി കേരള ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള സഹൃദയ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു.സഹൃദയ എക്സി. ഡയറക്ടര്‍ ഫാ. ജോര്‍ജ് പാറേമാന്‍,പ്രിന്‍സിപ്പല്‍ ഡോ.നിക്സന്‍ കുരുവിള,എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍മാരായ സി.യു. വിജയ്,ദീപക് ജോസഫ്,കൊടകര എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യാപിക ഇ.കെ. ഗീത തുടങ്ങിയവര്‍ പ്രസംഗിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.