ആളൂര്‍ : ആളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീഹാളില്‍ വയോജന അയല്‍സഭ ചേര്‍ന്നു. മുതിര്‍ന്ന പൌരന്മാരുടെ ക്ഷേമത്തിനായി പദ്ധതികള്‍ ആസൂത്രണം ചെയ്തു. ഗ്രാമസഭ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.
സന്ധ്യ നൈസണ്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.ജെ.നിക്സന്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ അംബിക ശിവദാസന്‍, മെമ്പര്‍ ഐ.കെ.ചന്ദ്രന്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീമതി.രതി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.
വൈസ് പ്രസിഡണ്ട് ശ്രീ.എ.ആര്.ഡേവിസ് സ്വാഗതവും സെക്രട്ടറി ശ്രീ.പി.എസ്.ശ്രീകാന്ത് നന്ദിയും പറഞ്ഞു