Breaking News

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ കുമാരി പൂജ നടത്തി

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ രാമായണമാസാചരണത്തോടനുബന്ധിച്ച് നടന്നു വരുന്ന നവാഹയജ്ഞത്തിന്റെ ഭാഗമായി നടത്തിയ കുമാരി പൂജ.

കൊടകര : പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തില്‍ രാമായണമാസാചരണ ത്തോടനുബന്ധിച്ച് കൊളത്തൂര്‍ പുരുഷോത്തമന്റെ കാര്‍മ്മികത്വത്തില്‍ നടന്നുവരുന്ന ശ്രീമത് ദേവീഭാഗവത നവാഹയജ്ഞത്തോടനുബന്ധിച്ച് കുമാരി പൂജ നടത്തി.

2 വയസ്സ് മുതല്‍ 10 വയസ്സ് വരെയുള്ള പെണ്‍കുട്ടികളെ ക്രമമായി കുമാരിക, ത്രിമൂര്‍ത്തി, കല്ല്യാണി, രോഹിണി, കാളിക, ചണ്ഡിക, ശംഭവി, ദുര്‍ഗ്ഗ, സുഭദ്ര എന്നീ ദേവീരൂപങ്ങളില്‍ സച്ചിദാനന്ദസ്വരൂപിണിയും ഭക്താഭിഷ്ട വരദായിനിയുമായ പൂനിലാര്‍ക്കാവിലമ്മ എന്ന സങ്കല്‍പ്പത്തില്‍ സര്‍വ്വാഭരണ വിഭൂഷിതകളായി ശ്രീയുക്തമായ മന്ത്രങ്ങളോടുകൂടി പൂജിക്കുന്ന ഈ ചടങ്ങില്‍ 50 ല്‍ പരം കുമാരിമാര്‍ പങ്കെടുത്തു. 8 ദിവസമായി നടന്നുവരുന്ന നവാഹയജ്ഞം 29 ഞായറാഴ്ച യജ്ഞസമര്‍പ്പണത്തോടുകൂടി സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!