
കൊടകര : എ.ടി.എം.എസ്. ന്റെ ആഭിമുഖ്യത്തില്‍ ബി.എം.എസ്. സ്ഥാപന ദിനാഘോഷത്തിന്റെ ഭാഗമായി കുടുംബസംഗമം സംഘടിപ്പിച്ചു. എ.ടി.എം.എസ്. പ്രസിഡന്റ് ശിവജി സുദര്‍ശനന്‍ അദ്ധ്യക്ഷത വഹിച്ചു. ഭാരതം ലോകത്തിന് നല്‍കിയ സന്ദേശമായ മാതൃകാപരമായ കുടുംബം എന്ന സങ്കല്പം എന്ന് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
കുടുംബസംഗമത്തില്‍ ജില്ലാ പ്രസിഡന്റ് എ.സി. കൃഷ്ണന്‍, എ.ടി.എം.എസ്. സെക്രട്ടറി ടി.സി. സേതുമാധവന്‍, വിവിധ യൂണിയന്‍ ജനറല്‍ സെക്രട്ടറിമാരായ കെ.എ. ജോയ്, ഷാജുമോന്‍, കമ്പനി എച്ച്.ആര്‍. മാനേജര്‍ കെ.കെ. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു. എ.ടി.എം.എസ്. ഭാരവാഹികളായ വിനോദ് കുമാര്‍, ടി. സജീവന്‍, എം.ആര്‍. ശ്രീനാഥ്, ബിജു, ഗിരീഷ്‌കുമാര്‍, ദിലീപ്, ബിജോയ് എന്നിവര്‍ നേതൃത്വം നല്‍കി.