Breaking News

വനിതാ കമ്മീഷന്‍ നിലപാട് ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം – കെ.എല്‍.എം

കൊടകര : സ്ത്രീ സുരക്ഷക്കുവേണ്ടി രൂപീകരിച്ച ദേശീയ വനിതാ കമ്മീക്ഷന്‍ കത്തോലിക്കാ സഭയിലെ കുമ്പസാരം എന്ന കൂദാശ നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തതില്‍ കേരള ലേബര്‍ മൂവ്‌മെന്റ് ഇരിങ്ങാലക്കുട രൂപത ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മതവികാരത്തെ വ്രണപ്പെടുത്തുകയും വിശ്വാസികളെ അവഹേളിക്കുകയും ചെയ്ത കമ്മീഷന്റെ നടപടി തിരുത്തണം.

സഭയുടെ വിശ്വാസപരമായ കാര്യങ്ങളില്‍ ഇടപ്പെട്ടു നിര്‍ദേശം നല്‍കിയത് തികച്ചും അനുചിതമായിപ്പോയെന്ന് യോഗം വിലയിരുത്തി. കുമ്പസാരത്തിന്റെ ദൈവശാസ്ത്രപരവും ധാര്‍മ്മികവും മനശാസ്ത്രപരവുമായ വശങ്ങളെ ചോദ്യം ചെയ്യുന്ന പ്രവണതയാണിതെന്നും വികലമായ ഇത്തരം നിലപാടുകളെ ഭരണകര്‍ത്താക്കള്‍ നിയന്ത്രിക്കണമെന്നും കെ.എല്‍.എം രൂപതാ എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

ബി.എല്‍.എം മാര്‍ത്തോമ്മാ സെന്ററില്‍ കൂടിയ കെ.എല്‍.എം രൂപതാ എക്‌സിക്യൂട്ടീവില്‍ ഡയറക്ടര്‍ ഫാ.ജോസഫ് ഗോപുരം അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ജോസ് മാത്യു ഊക്കന്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ജോസ് മരോട്ടിക്കല്‍, ട്രഷറര്‍ ദേവസ്സിക്കുട്ടി മാടവന എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!