Breaking News

കൊടകരയെ കോരിത്തരിപ്പിച്ച ഉമ്പായി

കൊടകര : കാവടിയാട്ടത്തിന്റെ നാടായ കൊടകരയെ ഗസല്‍സംഗീതത്തിന്റെ മാന്ത്രികതകൊണ്ട് കോരിത്തരിപ്പിച്ച ഗസല്‍ ഗായകനായിരുന്നു ബുധനാഴ്ച അന്തരിച്ച ഉമ്പായി. കൊടകരയിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രസ്‌ക്ലബിന്റെ ആഭിമുഖ്യത്തില്‍ കൊടകര ഗവ.എല്‍.പി സ്‌കൂല്‍ല്‍ പ്രത്യേകവേദിയിലാണ് രണ്ടുവര്‍ഷം മുമ്പ് മേടപ്പൂരത്തലേന്ന് ഗസല്‍ഗാനരംഗത്തെ പകരം വക്കാനില്ലാത്ത പ്രതിഭയുടെ പാട്ടുരാവിന് അരങ്ങൊരുങ്ങിയത്.

സംസ്ഥാനത്തേയും ജില്ലയുടെയും വിവിധഭാഗങ്ങളില്‍നിന്നാണ് അന്ന് ഗസല്‍സുല്‍ത്താന്റെ സംഗീതവിസ്മയം ആസ്വദിക്കാന്‍ ആസ്വാദകര്‍ ഒഴുകിയെത്തിയത്. കൊടകരയില്‍ ആദ്യമായെത്തിയെ ഉമ്പായിയെ സംഗീതപ്രേമികള്‍ ഏറെ ആകാംക്ഷയോടെയാണ് വരവേറ്റത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!