കൊടകര: ദേശീയപാതയില്‍ കൊടകരയ്ക്കടുത്ത് പെരിങ്ങാംകുളത്ത് ലോറിക്കുപുറകില്‍ കാറിടിച്ച് സ്ത്രീ മരിച്ചു. 4 പേര്‍ക്ക് പരിക്കേററു. തഞ്ചാവൂര്‍ കണ്ടിതാവു സപ്പേട്ട സ്വദേശി രാവു അമ്മ(57)ആണ് മരിച്ചത്.
പരിക്കേറ്റ പനീര്‍ശെല്‍വം(56), പ്രേംകുമാര്‍(30),മാരിയമ്മ(54) എന്നിവരെ ചാലക്കുടിയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്തെ ബന്ധുവീട്ടിലേക്ക് കല്യാണം ക്ഷണിക്കാനായി പോകുന്നതിനിടെയാണ് അപകടം. പിക്കപ്പ് വാനില്‍ ഇടിച്ചുനിന്നിരുന്ന ലോറിക്കുപുറകില്‍ കാര്‍ ഇടിക്കുകയായിരുന്നു.
