Breaking News

ഫാത്തിമമാതാവിന്റെ സന്ദേശയാത്രയ്ക്ക് ആനത്തടം ഇടവകയില്‍ സ്വീകരണം നല്‍കി

കൊടകര : ഫാത്തിമ മാതാവിന്റെ സന്ദേശയാത്രക്ക് ആനത്തടം സെന്റ് തോമാസ് ഇടവകസമൂഹം ഭക്തിനിര്‍ഭരമായ സ്വീകരണം നല്‍കി. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ എത്തിച്ചേര്‍ന്ന സന്ദേശയാത്രക്ക് ഇടവക വികാരി ഫാ. മനോജ് മേക്കാടത്ത്, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സി പോള്‍, സെന്റ് ആന്‍സ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി പോള്‍, അധ്യാപകര്‍, കൈക്കാരന്മാര്‍, സെന്റ് ആന്‍സ് പബ്ലിക് സ്‌കൂള്‍ കുട്ടികളുടെ ബാന്റ് വാദ്യം, മനോഹരമായ വര്‍ണ്ണക്കാഴ്ചകള്‍, ഇടവക അമ്മമാരുടെ അര്‍ച്ചന, ഭക്തസംഘടനകള്‍, യുവജനങ്ങള്‍ തുടങ്ങി ഇടവക സമൂഹം സ്വീകരണത്തില്‍ പങ്കെടുത്തു.

തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥനാശുശ്രൂഷയില്‍ രൂപത കരിസ്മാറ്റിക് ഡയറക്ടര്‍ ഫാ. നിക്സന്‍ ചാക്കോര്യ, ഫാ. മനോജ് മേക്കാടത്ത്, സെക്രട്ടറി പ്രേം അബ്രാഹം, ഫാ. സിജോ തയ്യാലക്കല്‍, കോ – ഓഡിനേറ്റര്‍ ഷാജു ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജോസ് ബ്രദര്‍ സന്ദേശം നല്‍കി. തുടര്‍ന്ന് കുടുംബയൂണിറ്റുകളുടെയും, ഭക്തസംഘടനകളുടെയും നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടന്നു. ഫാത്തിമ മാതാവിന്റെ സന്ദേശത്തെ ആസ്പദമാക്കി ഒരു ഡോക്യുമെന്ററി ഉണ്ടായിരുന്നു. ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് ചുങ്കത്ത് നന്ദി പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!