Breaking News

സഹൃദയ കോളേജില്‍ അദ്ധ്യായന വര്‍ഷാരംഭം

സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ അദ്ധ്യയന തൃശ്ശൂര്‍ അസി.കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

കൊടകര:സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ പതിനേഴാമത്തെ അദ്ധ്യയന വര്‍ഷാരംഭം തൃശ്ശൂര്‍ അസി.കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷനായി.ഡോക്ടറേറ്റ് ലഭിച്ച ഫാ.ഡോ. ജിനൊ മാളക്കാരന്‍ ഡോ. കെ.ആര്‍. ജോയ്,ഡോ.എം.എസ്. ഗീത, തുടങ്ങിയവരെ ആദരിച്ചു.

കോളേജ് ന്യൂസ് ലെറ്റര്‍ ബിഷപ്പ് പ്രകാശനം ചെയ്തു.മികച്ച പ്രൊജക്ടുകള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു.എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍,അസോ.ഫിനാന്‍സ് ഓഫീസര്‍ ഫാ.ജെയ്സന്‍ കരിപ്പായി,ജോ.ഡയറക്ടര്‍ ഡോ.സുധ ജോര്‍ജ് വളവി,പ്രിന്‍സിപ്പല്‍ ഡോ.നിക്‌സന്‍ കുരുവിള,വൈസ് പ്രിന്‍സിപ്പല്‍ ഡോ.അജിത് ജോണ്‍ ചെറിയാന്‍,ഡോ. കെ.ആര്‍. ജോയ്,ജിബിന്‍ ജോസ്,വിഷ്ണു പ്രസാദ്,പി.ടി.എ. അംഗം എം.എല്‍. റാഫേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!