Breaking News

കുഞ്ഞാലിപ്പാറയില്‍ മഴപ്പാട്ടുകളും മഴക്കവിതകളും പെയ്തിറങ്ങി

മറ്റത്തൂര്‍ : പ്രകൃതി ദുരന്തങ്ങളുടെ പ്രധാന കാരണം മനുഷ്യന്റെ ചൂഷണമാണ് എന്ന് ഓര്‍മ്മിപ്പിച്ചും മഴയെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചും മറ്റത്തൂര്‍ ഡോട്ട് ഇന്‍ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ‘കുഞ്ഞാലിപ്പാറയില്‍ ഒരു മഴപ്പാട്ടുകൂട്ടം ‘ സംഘടിപ്പിച്ചു . എം . മഞ്ജുള പരിപാടി ഉദ്ഘാടനം ചെയ്തു . സാംസ്‌കാരിക വേദി പ്രസിഡന്റ് പ്രവീണ്‍ എം കുമാര്‍ അധ്യക്ഷനായിരുന്നു .

ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആശ ഉണ്ണികൃഷ്ണന്‍ , ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജോയ് കാവുങ്ങല്‍ , സുഭാഷ് മൂന്നുമുറി , രാജേഷ് വടക്കൂട്ട് , കെ .പി . പ്രശാന്ത്, ശിവന്‍ തണ്ടാശ്ശേരി , സന്തോഷ് വൈലോപ്പിള്ളി , പി എം ജോണി ,അനീഷ് മൂലംകുടം തുടങ്ങിയവര്‍ പ്രസംഗിച്ചു .

മഴപ്പാട്ടുകൂട്ടത്തിന്റെ ഭാഗമായി പ്രകാശന്‍ ഇഞ്ചക്കുണ്ട് , കെ പി ഹരിദാസ് , പി എസ് . അരുണ്‍ , രാജ്കുമാര്‍ രഘുനാഥ് ,ടി. വി അജിത്ത് , രാജകുമാരി രാജന്‍ , സീതാ ലക്ഷ്മി , മനേഷ് ഇത്തുപ്പാടം എന്നിവരുടെ നേതൃത്വത്തില്‍ മഴപ്പാട്ടുകളും മഴക്കവിതകളും അവതരിപ്പിച്ചു .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!