Breaking News

മേളകലാസമിതി വാര്‍ഷികവും സുവര്‍ണമുദ്രസമര്‍പ്പണവും ചിങ്ങം 1 ന്

കൊടകര: മേളകലാസംഗീതസമിതിയുടെ എട്ടാംവാര്‍ഷികവും സുവര്‍ണമുദ്രസമര്‍പ്പണവും 17 ന് (ചിങ്ങം 1 ന്) കൊടകര കാര്‍ത്തിക ഭജനമണ്ഡപത്തില്‍ നടക്കും. വൈകീട്ട് 4 ന് നടക്കുന്ന സമ്മേളനം കേരള ലളിതകലാഅക്കാദമി സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. തൃക്കൂര്‍ ഗോപാലകൃഷ്ണന്‍ മാരാര്‍ അധ്യക്ഷത വഹിക്കും.

സമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്ര കൊമ്പ് വാദ്യകലാകാരന്‍ കല്ലേങ്ങാട്ട് ബാലകൃഷ്ണന് പത്മശ്രീ.പെരുവനം കുട്ടന്‍മാരാര്‍ സമ്മാനിക്കും. മദ്ദളവിദ്വാന്‍ തൃക്കൂര്‍ രാജന്‍ മുതിര്‍ന്ന വാദ്യകലാകാരന്‍മാരായ ചേര്‍പ്പ് മണിനായര്‍,ചാലക്കുടി രാമന്‍ നമ്പീശന്‍ എന്നിവരെ ആദരിക്കും. പരയ്ക്കാട് തങ്കപ്പന്‍മാരാര്‍ പ്രശസ്തിപത്രസമര്‍പ്പണവും കിഴക്കൂട്ട് അനിയന്‍മാരാര്‍ പ്രോഗ്രാംഡയറി പ്രകാശനവും നിര്‍വഹിക്കും.

കോങ്ങാട് മധു ഡയറി ഏറ്റുവാങ്ങും. നടന്‍ നന്ദകിഷോര്‍ മുഖ്യപ്രഭാഷണം നടത്തും.അന്തരിച്ച ഇലത്താളകലാകാരന്‍ ചേലക്കര നാരായണന്‍കുട്ടിയുടെ കുടുംബത്തിനുള്ള ധനസഹായം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ വിതരണം ചെയ്യും. സമ്മേളനാനന്തരം പൂനിലാര്‍ക്കാവ്ക്ഷേത്രസന്നിധിയില്‍ പെരുവനം പ്രകാശന്‍ മാരാര്‍,കൊടകര അനൂപ്,മച്ചാട് പത്മകുമാര്‍,കൊടകര സജി, പറ്നപില്‍ നാരായണന്‍ എന്നിവര്‍ നയിക്കുന്ന ഗോപുരത്തിങ്കല്‍ പാണ്ടിമേളവും ഉണ്ടാകുമെന്ന് സമിതി ഭാരവാഹികളായ തൃക്കൂര്‍ ഗോപാലകൃഷ്ണന്‍, പി.എം.നാരായണന്‍, വി.ആര്‍.റിനിത്ത്, കെ.എം.വേണുഗോപാല്‍അരുണ്‍നായര്‍ എന്നിവര്‍ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!