Breaking News

ധര്‍മാധിഷ്ഠിത കര്‍മം ജീവിതലക്ഷ്യമാക്കണം: സുഭാഷ് വാസു

എസ്.എന്‍.ഡി.പി കൊടകര യൂണിയനില്‍ 15 കോടിയുടെ വായ്പാപദ്ധതിക്ക് തുടക്കമായി
കൊടകര: ധര്‍മാധിഷ്ഠിത കര്‍മം ജീവിതലക്ഷ്യമാക്കണമെന്ന് സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സുഭാഷ് വാസു.വേദങ്ങളിലും പുരാണങ്ങളിലും ഉപനിഷത്തുക്കളിലുമെല്ലാം പറയുന്നത് ഈ കര്‍മത്തെക്കുറിച്ചാണെന്നും ഇതിലൂടെ ഈ തലമുറക്കുമാത്രമല്ല ഇനിയുള്ളപരമ്പരക്കും ധര്‍മാര്‍ഥകാമമോക്ഷങ്ങള്‍ സാധ്യമാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.എന്‍.ഡി.പി കൊടകര യൂണിയന്റെ സ്വയംസഹായസംഘങ്ങള്‍ക്കുള്ള വായ്പാ വിതരണത്തിന്റേയും മെറിറ്റ്ഡേയുടേയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊടകര യൂണിയന്‍ പ്രസിഡണ്ട് സുന്ദരന്‍ മൂത്തമ്പാടന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ബാങ്ക് ഡി.ജി.എം ബിജുവാസുദേവന്‍ മുഖ്യാതിഥിയായി.വനിതാസംഘം കേന്ദ്രസമിതി വൈസ്പ്രസിഡണ്ട് ഷീബവേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എല്‍.സി ,പ്ലസ്ടു എന്നിവയില്‍ മുഴുവന്‍ എ പ്ലസ് നേടിയവര്‍ക്ക് യോഗം കൗണ്‍സില്‍ ജയന്തന്‍ പുത്തൂര്‍ അവാര്‍ഡ് വിതരണം നടത്തി.

കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍.ദിനേശന്‍, പ്രസിഡണ്ട് സുന്ദരന്‍ മൂത്തമ്പാടന്‍, ചാലക്കുടി യൂണിയന്‍ സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണ്‍,കൊടകര യൂണിയന്‍ വൈസ്പ്രസിഡണ്ട് പി.കെ.സുഗതന്‍, ബോര്‍ഡ് ഡയറക്ടര്‍ എന്‍.ബി.മോഹനന്‍, ഇ.കെ.ശശി,യൂണിയന്‍ കൗണ്‍സിലര്‍മാരായ ഇ.എം.ജോഷി,ഇ.കെ.അനില്‍കുമാര്‍,പ്രഭാകരന്‍ മുണ്ടക്കല്‍, പുരുഷോത്തമന്‍, നന്ദകുമാര്‍ മലപ്പുറം, സൂരജ് കുണ്ടനി,എ.ബി.വിശ്വംഭരശാന്തികള്‍, ചന്ദ്രശേഖരന്‍ മൂത്തമ്പാടന്‍, യൂത്ത്മൂവ്മെന്റ് ജില്ലാസമിതിയംഗം അനൂപ് കെ ദിനേശന്‍, യൂണിയന്‍ വനിതാസംഘം പ്രസിഡണ്ട് മിനിപരമേശ്വരന്‍, സെക്രട്ടറി ലൗലിസുധീര്‍ബേബി,യൂണിയന്‍ യൂത്ത്മൂവ്മെന്റ് പ്രസിഡണ്ട് അനില്‍കുമാര്‍ ഞാറ്റുവെട്ടി, സെക്രട്ടറി സജിത്ത്,കുമാരിസംഗമം ഭാരവാഹികളായ പാര്‍വതിഷാജി,ആദിത്യരഘു എന്നിവര്‍ പ്രസംഗിച്ചു.

യൂണിയനുകീഴിലെ ഇരുന്നൂറോളം സ്വയംസഹായസംഘങ്ങള്‍ക്കും ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്കുമായി 15 കോടിരൂപയാണ് വായ്പയായി നല്‍കുന്നത്. യൂണിയന്‍ ബാങ്കിന്റെ ചാലക്കുടി, മാള, ഇരിങ്ങാലക്കുട, ചേര്‍പ്പ് ബ്രാഞ്ചുകളും കൊടകര കാര്‍ഷിക-കാര്‍ഷികേതര വികസന സഹകരണസംഘവും ചേര്‍ന്നാണ് വായ്പ നല്‍കിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!