മരം ദേഹത്ത് വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു.

Apple

കൊടകര: തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ ദേഹത്തേക്ക് മരം മറിഞ്ഞു വീണതിനെ തുടര്‍ന്ന് കെട്ടിട നിര്‍മ്മാണ തൊഴിലാളി മരിച്ചു.മറ്റത്തൂര്‍ കൊരേച്ചാല്‍ പുതുശ്ശേരി സുബ്രന്‍ മകന്‍ ഷാജി(47)യാണ് മരിച്ചത്.നിര്‍മ്മിതിയുടെ ആഭിമുഖ്യത്തിലാണ് കെട്ടിട നിര്‍മ്മാണം നടന്നു കൊണ്ടിരുന്നത്.

ഉച്ചക്ക് പന്ത്രണ്ടേമുക്കാലോടെ തൊഴിലാളികള്‍ക്ക് വിശ്രമിക്കാനും വസ്ത്രം മാറാനുമായി നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡ്ഡില്‍ ഉച്ച ഭക്ഷണം കഴിക്കുകയായിരുന്നു ഇവര്‍. ഈ സമയത്ത് അമ്പത് അടിയോളം ദൂരെ നിന്നിരുന്ന ഒരു മദിരാശി മരം ഷെഡ്ഡിനു മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു.

വലിയ തടിക്കടിയില്‍പ്പെട്ട ഷാജി തല്‍ക്ഷണം മരിച്ചു.മുരിക്കുങ്ങല്‍ സ്വദേശികളായ മനക്കത്തോടന്‍ മധു,നൗഷാദ് പ്ലമ്പിങ്ങ് തൊഴിലാളികളായ ജോബി,സുഭാഷ് എന്നിവര്‍ക്ക് ചെറിയ പരിക്കുകളുണ്ട്.നാരായണിയാണ് മരിച്ച ഷാജിയുടെ ‘അമ്മ.ഭാര്യ രേണുക(മറ്റത്തൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് ആശ വര്‍ക്കര്‍)മക്കള്‍: അക്ഷയ്,അശ്വന്ത്.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.