Breaking News

ദുരിതത്തിനിടയിലും ചൂഷണം

കൊടകര: കൊടകരയില്‍ പച്ചക്കറി വിലകൂട്ടിവില്‍ക്കാനുള്ള ശ്രമമുണ്ടായി. ഞായറാഴ്ച  രാവിലെ കൊടകരയിലെത്തിയ പച്ചക്കറി ലോറി ഇറക്കിയ വശംതന്നെ വന്‍വിലക്കായിരുന്നു വില്‍ക്കാന്‍ ശ്രമം.ഒരു കിലോ പച്ചപ്പയറിന് 70 രൂപവരെ വിലപറഞ്ഞെങ്കിലും പഞ്ചായത്ത് അധികൃതരുടെ ഇടപെടല്‍മൂലം 30 രൂപയ്ക്ക് നല്‍കാനായി.

മാത്രമല്ല ഇങ്ങനെ ചൂഷണത്തിനുള്ള ശ്രമമാണെങ്കില്‍ ഇവിടെ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിപ്പുനല്‍കി. മൂന്നുമുറിയിലും അവിട്ടപ്പിള്ളിയിലും കോടാലിയിലും ഇത്തരത്തില്‍ പലചരക്കുസാമഗ്രികളും വിലകൂട്ടിവില്‍ക്കാന്‍ ശ്രമമുണ്ടായിങ്കെിലും അധികൃതരുടെ ഇടപെടല്‍ മൂലം നടന്നില്ല.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!