തിരുവോണനാളില്‍ കാര്‍ കത്തിച്ചസംഭവം ; പേര്‍ 9 അറസ്റ്റില്‍

മനക്കുളങ്ങര : തിരുവോണനാളില്‍ കൊളത്തൂര്‍ പാലക്കുഴിയില്‍ കാര്‍ കത്തിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 9 പേരെ കൊടകര പോലീസ് അറസ്റ്റുചെയ്തു.

മനക്കുളങ്ങര കുടമാട്ടില്‍ വീട്ടില്‍ സുനേഷ് (42), മനക്കുളങ്ങര പെരുമ്പത്തുപറമ്പില്‍ ജിബിന്‍(29), മനക്കുളങ്ങര തച്ചുപാറയില്‍ വീട്ടില്‍ രാഹുല്‍ദാസ് (22) മനക്കുളങ്ങര പുത്തന്‍വീട്ടില്‍ അശ്വിന്‍(24), മനക്കുളങ്ങര വലിയപുരയ്ക്കല്‍ മിഥുന്‍(25) മനക്കുളങ്ങര കുളങ്ങരവീട്ടില്‍ അക്ഷയ്, മനക്കുളങ്ങര കേറാലിമേല്‍വീട്ടില്‍ ജിത്ത് (34)മനക്കുളങ്ങര അമ്മനത്ത് വീട്ടില്‍ ബിനു(23),മനക്കുളങ്ങര അമ്മനത്ത് വീട്ടില്‍ വിബിന്‍ (25)എന്നിവരാണ് അറസ്റ്റിലായത്.

ആലത്തൂര്‍ സ്വദേശിയായ അജിത്ത് കാറില്‍ വരുന്നതിനിടെ സംഘം ചേര്‍ന്ന് ഇരുന്നിരുന്ന പ്രതികളുമായുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്നുണ്ടായ വിരോധത്തിലാണ് കാര്‍ കത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!