
കൊല ചെയ്തത് ഭര്‍ത്താവ്
വെള്ളിക്കുളങ്ങര: മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങരയില്‍ കാണാതായ വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെള്ളിക്കുളങ്ങര കള്ളുഷാപ്പിനുസമീപം മുക്കാട്ടുക്കരക്കാരന്‍ ചെറിയകുട്ടി ഭാര്യ കൊച്ചുത്രേസ്യ(80) ആണ് കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ 27 മുതല്‍ കൊച്ചുത്രേസ്യയെ കാണാനില്ലെന്നു പറഞ്ഞ് മക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതിനെത്തുടര്‍ന്ന് പോലീസും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ഉച്ചതിരിഞ്ഞ് പോലീസ് വീട്ടിലെത്തി അന്വേഷണം നടത്തുന്നതിനിടയില്‍ വീടിനുപുറകില്‍ കത്തിക്കരിഞ്ഞ നിലയില്‍ തിരിച്ചറിയാന്‍ പോലുമാകാത്തവിധമയിരുന്നു മൃതദേഹം.
കൊച്ചുത്രേസ്യ ഓട്ടോയില്‍ കയറി പോകുന്നതായി കണ്ടിരുന്നുവെന്നാണ് ചെറിയക്കുട്ടി പോലീസിനോട് പറഞ്ഞിരുന്നത്. കൊച്ചുേ്രത്യസ്യ സാധാരണ ബന്ധുവീടുകളിലും കോണ്‍വെന്റുകളിലും പോകാറുള്ള സ്ത്രീ ആയിരുന്നു.
ഈ വൃദ്ധദമ്പതികള്‍ മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്. ഇവര്‍ ഇടക്കിടെ വഴക്കുകൂടാറുണ്ടായിരുന്നു. 27നും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നെന്നും അതേത്തുടര്‍ന്നാണ് കൊലപാതകം നടന്നിട്ടുള്ളതെന്നും പോലീസ് പറഞ്ഞു. ഇന്നലെ വൈകീട്ട് പോലീസ് വീട്ടിലെത്തി അന്വേഷണം നടത്തുന്നതിനിടയില്‍ മുകളിലെ നിലയിലെ മുറി താഴത്തെ നിലയെ അപേക്ഷിച്ച് വളരെ വൃത്തിയായ നിലയില്‍ കാണുകയുണ്ടായി.
തുടര്‍ന്ന് അലമാരിയും കട്ടിലുമൊക്കെ മാറ്റി നോക്കിയപ്പോഴാണ് മുറിയില്‍ രക്തം കട്ടപിടിച്ച നിലയില്‍ കണ്ടത്.മുകളിലെ നിലയില്‍നിന്നും വലിച്ചിഴച്ച അടയാളങ്ങളും കാണാനായി.
ഏറെ ചോദ്യങ്ങല്‍ക്കുശേഷം ഇന്നലെ രാത്രി 9 മണിയോടെയാണ് ചെറിയക്കുട്ടി പോലീസിനോട് കുറ്റം സമ്മിതിച്ചത്. കൊച്ചുത്രേസ്യ ധരിച്ചിരുന്ന ആഭരണങ്ങളെക്കുറിച്ചൊന്നും പ്രതി പോലീസിനോട് പറഞ്ഞിട്ടില്ല. 92 വയസ്സുള്ളയാളാണ് ചെറിയക്കുട്ടി. ഇന്നലെ പ്രതിയെ അറസ്റ്റുചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്തിട്ടില്ല. ഇവര്‍ക്ക് 5 മക്കളുണ്ട്.