വെള്ളിക്കുളങ്ങര : വെളളിക്കുളങ്ങര കമലക്കട്ടിയില്‍ വയോധികയുടെ കൊലപാതകം പുറംലോകമറിയാന്‍ കാരണമായത് മകന്‍ വെള്ളിക്കുളങ്ങര പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന്. പരാതിയെത്തുടര്‍ന്ന് വെള്ളിക്കുളങ്ങര എസ്.ഐ എസ്.എല്‍.സുധീഷിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയതിനാലാണ് സംഭവം അറിഞ്ഞത്.
27 മുതല്‍ കാണാനില്ലെന്നുപറഞ്ഞ് സോഷ്യല്‍ മീഡിയകളിലും ചിത്രം ഉള്‍പ്പെടെ സന്ദേശങ്ങളുണ്ടായിരുന്നു. പരാതിയെത്തുടര്‍ന്ന് പോലീസ് അന്വേഷണത്തിനെത്തിയ പോലീസിനോട് ചെറിയകുട്ടി പറഞ്ഞത് കൊച്ചുത്രേസ്യ ഓട്ടോയില്‍ കയറി പകുന്നതു കണ്ടുവെന്നാണ്. പോലീസ് വീട്ടിലെത്തി പരിശോധിച്ചില്ലായിരുന്നെങ്കില്‍ കാണ്‍മാനില്ല എന്ന നിലയില്‍ തന്നെ എല്ലാവരും വിശ്വസിക്കുമായിരുന്നു.