കൊടകര : മഴക്കെടുതിയില്‍ ദുരിതമനുഭവിച്ച ആദിവാസി കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി എന്‍.എസ്.എസ്. വളണ്ടിയര്‍മാരെത്തി. ആനന്ദപുരം ശ്രീകൃഷ്ണഹയര്‍സെക്കന്ററി സ്‌കൂള്‍ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റാണ് ശാസ്താംപൂവ്വത്തെ ആദിവാസി കോളനിയിലേക്ക് സ്റ്റീല്‍ പാത്രങ്ങള്‍, നൈറ്റി, പുതപ്പ്, ലുങ്കി മുതലായ നിത്യോപയോഗസാധനങ്ങളുമായി എത്തിച്ചേര്‍ന്നത്. കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ ജോയ് കാവുങ്ങല്‍ ഉദ്ഘാടനം ചെയ്തു.
എച്ചൂട്ടി പാട്ടി, സരോജിനി പാട്ടി, ജാനകി പാട്ടി, മീനാക്ഷി പാട്ടി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. പ്രിന്‍സിപ്പല്‍ ബി. സജീവ് അദ്ധ്യക്ഷനായിരുന്നു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ സി.പി. ജോബി, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. നീതു, ഡോ. സോന, എ.എസ്. സുരേഷ്‌കുമാര്‍, പി.പി. സന്ധ്യ, അനില ഫ്രാന്‍സീസ് എന്നിവര്‍ സംസാരിച്ചു. വളണ്ടിയര്‍മാരായ ഡെല്‍വിന്‍ ഡേവീസ്, മനു ജോസ്, അഞ്ജന പി. രാജേഷ്, നിഖില കെ. എന്നിവര്‍ നേതൃത്വം നല്‍കി.