അംഗന്‍വാടി അധ്യാപികയായിരുന്ന വയോധിക പുഴയില്‍ മുങ്ങിമരിച്ച നിലയില്‍

Apple

കൊടകര: കുറുമാലിപ്പുഴയില്‍ വയോധികയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മറ്റത്തൂര്‍ പുതുശ്ശേരി വീട്ടില്‍ മാധവന്റെ ഭാര്യ കാര്‍ത്ത്യായനി(അമ്മിണി- 69) ആണ് മരിച്ചത്. അനവധികാലം മറ്റത്തൂരില്‍ അംഗന്‍വാടി അധ്യാപിക ആയിരുന്നു. ചൊവ്വാഴ്ച രാവിലെ മറ്റത്തൂര്‍ കൈമുക്ക്കടവിലാണ് മൃതദേഹം കണ്ടത്.

കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ ് 2 മുതല്‍ ഇവരെ കാണാനില്ലായിരുന്നു. പുഴയോരത്ത് വസ്ത്രങ്ങളും ചെരിപ്പുകളും കാണപ്പെട്ടതിനെത്തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് പുഴയില്‍ തെരച്ചില്‍ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. കൊടകര സി.ഐ.കെ.സുമേഷിന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനായി തൃശൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആത്മഹത്യയാമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മകള്‍: രേഖ.മരുമകന്‍: വിജു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Keryar Silks and Jewlery
Шоу деньги или позор без цензуры все серии см$ Anyone order cialis online