Breaking News

പ്രളയ ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് നന്മ കൊടകര ഖത്തര്‍ കൂട്ടായ്മയുടെ ധനസഹായം.

കൊടകര  : പ്രളയ ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് നന്മ കൊടകര ഖത്തര്‍ കൂട്ടായ്മയുടെ ധനസഹായം. മറ്റത്തൂര്‍ ,കൊടകര, ആനന്ദപുരം സ്കൂളുകളിലെ പ്രളയ ബാധിതരായ വിദ്യാര്‍ത്ഥികള്‍ക്ക് നന്മ കൊടകര ഖത്തര്‍ കൂട്ടായ്മയുടെ  ധനസഹായ വിതരണം ചെയ്തു .

മറ്റത്തൂര്‍ ശ്രീകൃഷ്ണ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ ട്രഷറര്‍ ലിജോയ് മുരിയാട് അധ്യക്ഷനായിരുന്നു.ഹെഡ്മിസ്ട്രസ് മഞ്ജുള ധനസഹായം വിതരണം ചെയ്തു സ്റ്റാഫ് സെക്രട്ടറി പ്രവീണ്‍ എം കുമാര്‍, തോമസ് എന്‍ പി , ജോയ് ഒ കെ, സിജോ സി വൈ , മായ വി എച് എന്നിവര്‍ സംസാരിച്ചു.

നന്മ കൊടകര ഖത്തര്‍ കൂട്ടായ്മയുടെ കൊടകര ഓഫീസില്‍ നടന്ന പരിപാടിയില്‍ കൊടകര പഞ്ചായത് വൈസ് പ്രസിഡണ്ട് സുധ , നന്മ രക്ഷാധികാരി സേതുമാധവന്‍ , കൊടകര ആനന്ദപുരം സ്‌കൂളിലെ പ്രധാന അധ്യാപകര്‍ എന്നിവര്‍ പങ്കടുത്തു.

പ്രളയബാധിതരായ 40 കുടുംബങ്ങള്‍ക്കാണ് നന്മ കൊടകര ഖത്തര്‍ കൂട്ടായ്മയുടെ ധനസഹായം കിട്ടിയത്. 10 കുട്ടികളെ മറ്റത്തൂര്‍ ശ്രീ കൃഷ്ണ ഹൈ സ്‌കൂളില്‍ നിന്നും ,11 കുട്ടികളെ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും 15 കുട്ടികളെ ആനന്ദപുരം സ്‌കൂളില്‍ നിന്നും തിരഞ്ഞെടുത്തു. വീട് പൂര്‍ണമായും നഷ്ടപ്പെട്ട 4 കുടുംബങ്ങള്‍ക്ക് കൂടി ഖത്തര്‍ കൊടകര കൂട്ടായ്മ ധനസഹായം കൈമാറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!