ഒന്നാംകാലംമുതല്‍ കൊട്ടിക്കയറാന്‍ ഒമ്പതംഗസംഘം; പഞ്ചാരിമേളം അരങ്ങേറ്റം ഇന്ന് വെല്ലപ്പാടി പൂതികുളങ്ങര മഹാവിഷ്ണുക്ഷേത്രത്തില്‍

കൊടകര: പഞ്ചാരിമേളത്തിന്റെ ഒന്നാംകാലംമുതൽ കൊട്ടി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് കൊടകര വെല്ലപ്പാടിയിൽ ഒമ്പതംഗസംഘം. പി.ഹരികൃഷ്ണൻ,എ.ആർ.അതുൽ കൃഷ്ണ, അഭിരാംവിജയൻ, ജി.നാരായണൻ, അദുൽസജീവ്, കെ.അനന്തകൃഷ്ണൻ, പി.ആർ.ആദിത്യൻ, ഇ.കാളിദാസ്, മനുകൃഷ്ണസജീവ് എന്നിവരാണ് അരങ്ങേറുന്നത്.

വെല്ലപ്പാടി പൂതികുളങ്ങര മഹാവിഷ്ണുക്ഷേത്രത്തിൽ 9 ന് വൈകീട്ട് 6 ന് പത്മശ്രീ പെരുവനം കുട്ടൻമാരാർ അരങ്ങേറ്റമേളം ഉദ്ഘാടനംചെയ്യും. കൊടകര അനൂപ്, മച്ചാട് പത്മകുമാർ, കൊടകര സജി,പറമ്പിൽ നാരായണൻ എന്നിവരുടെ നേതൃത്വത്തിൽ യഥാക്രമം കുറുംകുഴൽ, കൊമ്പ്, വലംതല,ഇലത്താളം എന്നിവയിൽ നാൽപ്പതോളം സഹമേളകലാകാരൻമാർ അണിനിരക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!