വെള്ളിക്കുളങ്ങര : മ്ലാവിന്‍കാലുകളുമായി ബൈക്കില്‍ പോകുകയായിരുന്നയാള്‍ പിടിയില്‍. നിരവധി കേസുകല്‍ പ്രതിയായ വെള്ളിക്കുളങ്ങര മാവിന്‍ചുവട് പുതുശ്ശേരി അന്തോണി മകന്‍ വീരപ്പന്‍ജോയ് എന്നു വിളിക്കുന്ന ജോയ് (56) ആണ് അറസ്റ്റിലായത്. വെള്ളിക്കുളങ്ങര എസ്.ഐ പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് 2 മ്ലാവിന്‍കാലുകളുമായി ബൈക്കില്‍ പോയിരുന്ന ഇയാളെ പിടികൂടിയത്.
വെള്ളിക്കുളങ്ങര പോലീസ് പിടികൂടിയ പ്രതിയെ പിന്നീട് ഫോറസ്റ്റ് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. ഫോറസ്റ്റുമായി ബന്ധപ്പെട്ട നിരവധി കേസുകളിലെ പ്രതിയാണ് ഇയാള്‍. അന്വേഷണത്തിന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി.എസ്.മാത്യു, ഡെപ്യൂട്ടി റേഞഅച് ഫോറസ്റ്റ് ഓപീസര്‍ പി.എസ്.ഷൈലന്‍, എസ്.്എഫ്.ഒ കെ.ബി.ശോഭന്‍ബാബു എന്നിവര്‍ നേതൃത്വം നല്‍കി.