Breaking News

പ്രകൃതിവിരുദ്ധപീഡനം; ബ്രഹ്മാനന്ദാലയത്തിലെ സ്വാമി അറസ്റ്റില്‍

കൊടകര: അന്തേവാസികളായ ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ ആളൂര്‍ പൊലീസ് അറസ്റ്റുചെയ്തു. ബ്രഹ്മാനന്ദാലയത്തിലെ സ്വാമിയായ ശ്രീനാരായണധര്‍മവ്രദന്‍ എന്ന താമരാക്ഷന്‍ (52) ആണ് അറസ്റ്റിലായത്.

ഇടുക്കി പെരുവന്താനം സ്വദേശിയാണ് താമരാക്ഷന്‍. ശിവഗിരിമഠത്തിന്റെ കീഴിലുള്ള കൊറ്റനല്ലൂര്‍ സന്യാസി അമ്പലം എന്നറിയപ്പെടുന്ന ബ്രഹ്മാനന്ദാലയത്തിലെ അന്തേവാസികളെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയില്‍ മൂന്ന് മാസം മുമ്പ് ആളൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

ഇയാള്‍ക്കെതിരെ ഏഴുപേര്‍ പരാതി നല്‍കിയിട്ടുണ്ട്. ഒളിവിലായിരുന്ന ഇയാളെ ചെന്നൈ ഭാഗത്ത് കണ്ടെന്ന വിവരത്തിണെ അടിസ്ഥാനത്തില്‍ പുറപ്പെട്ട അന്വേഷണ സംഘം മൂന്നുദിവസത്തെ അന്വേഷത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.

തിരുത്തണിയിലെ മലയുടെ മുകളിലെ അമ്പലത്തിലും പരിസരങ്ങളിലുമായി ഭിക്ഷാടനം നടത്തിയും വിവിധ അമ്പലങ്ങളില്‍ അന്തിയുറങ്ങിയുമാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. ചാലക്കുടി ഡിവൈഎസ്പി സി.ആര്‍. സന്തോഷ്‌കുമാറിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ചെന്നെയില്‍ എത്തി പ്രതിയെ പിടികൂടിയത്. പോക്സോ നിയമപ്രകാരം കേസെടുത്തതതായി എസ്ഐ വി.വി. വിമല്‍ പറഞ്ഞു. ഇന്ന് ഉച്ചക്ക് ആളൂര്‍ സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ ഉച്ചക്ക് ഒരുമണിയോടെ അറസ്റ്റു രേഖപ്പെടുത്തി. പ്രതിയെ തൃശൂര്‍ പോക്സോ കോടതിയില്‍ ഹാജരാക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!