കൊടകര കൊലപാതകം ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധിക്കുന്നുകൊടകര: വീടുപുലര്‍ത്താന്‍ തൊഴിലുറപ്പുപണിക്കുപോയി ഉച്ചക്ക് വീട്ടിലെത്തി ഒരുപിടി ഭക്ഷണം കഴിക്കുന്നതിനിടെയാണ് ബേബിയെ ഭര്‍ത്താവ് സുബ്രഹ്മണ്യന്‍ ഇരുമ്പുദണ്ഡ്കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. വര്‍ഷങ്ങളായി തൊഴിലുറപ്പുപണിക്കും വാര്‍ക്കപ്പണിക്കും പോയിരുന്ന ബേബിയുടെ വരുമാനത്താലായിരുന്നു പ്രധാനമായും ആ വീടു പുലര്‍ന്നുപോന്നിരുന്നത്.
വീട്ടില്‍ രണ്ടുമക്കളുള്ളതില്‍ ഒരാള്‍ സുബ്രഹ്മണ്യന്റെ ആദ്യ ഭാര്യയിലുള്ളതാണ്. 2 പേരും പെയിന്റിങ്ങ് പണിക്ക് പോകുന്നുണ്ടെങ്കിലും ബേബിയുടെ ജോലിയായിരുന്നു പ്രധാന ശ്രോതസ്സ്. കസേരയില്‍ ഇരുന്ന് കിണ്ണത്തില്‍ ചോറുണ്ണുന്നതിനിടെ ഓര്‍ക്കാപ്പുറത്ത് പുറകില്‍ നിന്നും മോട്ടോര്‍ ബൈക്കിന്റെ ഇരുമ്പുദണ്ഡ് ഉപയോഗിച്ചാണ് തലയില്‍ അടിച്ചത്.
കസേരിയില്‍ ഇരിക്കുന്ന നിലയില്‍തന്നെയായിരുന്നു മൃതദേഹം. സമീപത്ത് ഭക്ഷണം കഴിച്ചിരുന്ന പാത്രവും ചോറും കറികളും ചിതറി കിടന്നിരുന്നു. അടിക്കാന്‍ ഉപയോഗിച്ച ഇരുമ്പുദണ്ഡ് സമീപത്തുനിന്നും കണ്ടെത്തി. കൊലപാതകം അറിഞ്ഞ് പുലിപ്പാറക്കുന്നിലെ വീട്ടിലേക്ക് നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഉച്ചവരെ ബേബിക്കൊപ്പം ജോലിചെയ്ത തൊഴിലുറപ്പുതൊഴിലാളികളും സമീപവാസികളും ഒരു ഞെട്ടലോടെയാണ് കൊലപാതക വാര്‍ത്ത ശ്രവിച്ചത്.
ഇത്രയും നേരം തങ്ങള്‍ക്കൊപ്പം ജോലിചെയ്തിരുന്ന സഹപ്രവര്‍ത്തക മരിച്ചുവെന്നത് പലര്‍ക്കും വിശ്വസിക്കാനായില്ല. പലരും മാറി നിന്ന് തേങ്ങിക്കരയുന്നത് കാണാമായിരുന്നു. കൊല നടത്തിയശേഷം സുബ്രഹ്മണ്യന്‍ ആത്മഹത്യക്കും ശ്രമിച്ചെങ്കിലും ആദ്യം മരിച്ചിരുന്നില്ല. ആ നിമിഷങ്ങളില്‍ അയാള്‍ മരിച്ചോട്ടെ എന്തിനു ജീവിക്കുന്നു എന്നു ചോദിക്കുന്നവരായിരുന്നു അധികവും. ആ പ്രാര്‍ഥന ഫലിച്ചു. വൈകീട്ട് 5 മണിയോടെ സുബ്രഹ്മണ്യനും മരിച്ചു.