കോടാലി : ദിണ്ടിഗല്ലില്നിന്നും ബൈക്കില്‍ കടത്തിയ രണ്ടുകിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ തൃശൂര്‍ സിറ്റി ക്രൈംബ്രാഞ്ചിന്റെ പിടിയില്‍. കോടാലി മുരിക്കിങ്ങല്‍ സ്വദേശികളായ കളപ്പുരയ്ക്കല്‍ രാജേഷ്(36) ബിരുദവിദ്യാര്‍ത്ഥി സന്ദീപ് (24) എന്നിവരാണ് എസിപി ബാബു കെ തോമസിനെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 30000 രൂപ പിടിച്ചെടുത്തു.
എട്ടുതവണ മുന്‍പ് കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും ഇരുവരും പോലീസിനോട് പറഞ്ഞു. രാജേഷ് ആറു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പീച്ചി എസ് ഐ ഷാജഹാന്, ക്രൈംബ്രാഞ്ച് എസ് ഐ ടി.ആര് ഗ്ലാഡ്സ്റ്റണ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്