വികസന മാത്രകയാകാൻ ശാസ്താംപൂവം കോളനി ഒരുങ്ങുന്നു.

Vellikumangaraവെള്ളികുളങ്ങര: ശാസ്താംപൂവതു സംസ്ഥാനത്തെ ഏറ്റവും മികച്ച ആദിവാസി കോളനി ഉയരുന്നു. റോഡുകൾ, വൈദ്യുതി, ശുദ്ധജലം എന്നിവയുടെ കാര്യത്തിൽ ഇവിടത്തെ സൗകര്യങ്ങൾ മികച്ചതാണെന്ന് സി. രവിന്ദ്രനാഥ് എം.എൽ.എ പറഞ്ഞു. രണ്ടു മുറിയും അടുക്കളയും ഹാളും കാക്കൂസുമുള്ള 68 വീടുകൾ നിർമാണത്തിന്റെ അവസാനഘട്ടത്തിൽ ആണ്.

രണ്ടര ലക്ഷം രൂപ ഓരോ വീടിനും സർക്കാർ അനുവദിച്ചിട്ടുണ്ട്. 40 വീടുകൾ കോസ്റ്റ് ഫോർഡും ബാക്കിയുള്ളവ സ്വന്തം നിലയിലും നിർമിക്കുന്നു. നേരത്തെ, വന്യമൃഗങ്ങൾക്ക് വേണ്ടി കുഴിച്ച കുളം വൃത്തിയാക്കി റിങ്ങിറക്കി ശുധികരണ സംവിധാനം ഒരുക്കി തെയ്യാറാക്കും. അതിനായി 54 ലക്ഷം രൂപ വകയിരിതിയിട്ടുണ്ട്. 68 വീടുകളിലേക്കും യാത്രാസൗകര്യം ഒരുക്കാൻ റോഡുകൾ നിർമ്മിക്കും. ഇതിന്റെ പണികൾ ആരംഭിച്ചുകഴിഞ്ഞു. ഇതിനായി 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.കോളനിയിൽ വൈദ്യുതിവല്ക്കരണത്തിനു ഒരു കോടി രൂപ വകയിരുത്തി. വൈദ്യുതി ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു.

കാടും വനഉൽപ്പന്നങ്ങളും ജീവിതമാർഗമായ ഇവർക്കു കാർഷിക വൃത്തിയിലൂടെ വരുമാനം ഉണ്ടാക്കാനായി ഓരോരുത്തർക്കും ലഭിച്ചിട്ടുള്ള 52സെന്റ് സ്ഥലത്ത് റബ്ബർ കൃഷി ചെയ്യാനായി സാഹചര്യം ഒരുക്കി. കുറെ കൃഷി ചെയ്തുവേന്ഗിലും വളർത്തുമൃഗങ്ങളും വന്യമൃഗങ്ങളും നശിപ്പിച്ചു.

ഹൈടെക് കോളനി എന്ന ആശയവും സംരംഭവും മുന്നേറുമ്പോഴും തലതിരിഞ്ഞ വികസനം ആണ് ഇവിടെ നടക്കുന്നതെന്നും ആക്ഷേപം ഉണ്ട്. വെള്ളികുളങ്ങര-ശാസ്താംപൂവം റോഡിൻറെ നിര്മ്മനതിനു 10 ലക്ഷം രൂപ വകയിരുത്തി പഞ്ചായത്തിനു കൈമാറിയേൻഗിലും പണി ആരംഭിച്ചിട്ടില്ല. 

വനമേഖലയിൽ  മരംമുറി നടക്കുന്നതിനാൽ റോഡിൽ മണ്ണിട്ട്‌ കുഴികൾ നികത്തിയത് ആശ്വാസം. ശുദ്ധജലം ലഭ്യമല്ലാത്തതും വീടിന്റെ നിർമ്മാണത്തിന് പുറമേനിന്നു വെള്ളം കൊണ്ടുവരേണ്ടതും റോഡ്‌ നിർമാണം വൈകി ആരംഭിച്ചതും വികസനത്തിനു ചെറിയൊരു തടസമായി. അടുത്ത ഒരു വർഷത്തിനുള്ളിൽ  പൂർണ്ണമായും കോളനിയുടെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തികരിക്കാൻ സാധിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. കടപ്പാട് : മലയാള മനോരമ

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!