Breaking News

പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ബുധനാഴ്ച തുടക്കമാകും

കൊടകര; പൂനിലാര്‍ക്കാവ് ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ബുധനാഴ്ച തുടക്കമാകും. നിത്യേനവൈകീട്ട് നിറമാല,ചുറ്റുവിളക്ക്, വിവിധകലാപരിപാടികള്‍ എന്നിവയുണ്ടാകും. 17 ന് ക്ഷേത്രനടപ്പുരയില്‍ പഴക്കുലവിതാനം നടക്കും. ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ ഭക്തരുടെ വീടുകളില്‍നിന്നും വെട്ടിക്കൊണ്ടുവരുന്ന കായക്കുലകള്‍ ക്ഷേത്രത്തില്‍ പഴുപ്പിച്ചാണ് പഴക്കുലവിതാനം.

അഷ്ടമി,നവമി,ദശമി ദിവസങ്ങളില്‍ പ്രത്യകേപൂജകളും ഉണ്ടാകും. വിജയദശമിദിനമായ 19 ന് രാവിലെ കുട്ടികളെ എഴുത്തിനിരുത്തും. നിരവധി ഭക്തര്‍ സരസ്വതിമണ്ഡപത്തിനുമുമ്പില്‍ ഒരുക്കിയിരിക്കുന്ന മണലിലും അക്ഷരങ്ങള്‍ എഴുതി അക്ഷരാര്‍ച്ചന നടത്തും. തുടര്‍ന്ന് ഭക്തരുടെ ഭവനങ്ങളില്‍ നിന്നും കൊണ്ടുവന്ന പഴക്കുലകള്‍ ഭക്തര്‍ക്ക് വിതരണം ചെയ്യും. ക്ഷേത്രച്ചടങ്ങുകള്‍ക്ക് മേല്‍ശാന്തിമാരായ നടുവത്ത് പത്മനാഭന്‍നമ്പൂതിരി, പുത്തുകാവ് മഠത്തില്‍ വെങ്കിടേശ്വരന്‍ എമ്പ്രാന്തിരി എന്നിവര്‍ കാര്‍മികത്വം വഹിക്കും

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!