Breaking News

പ്രിയപ്പെട്ടവര്‍ക്ക് കത്തുകളെഴുതി കുട്ടികളുടെ തപാല്‍ദിനാചരണം

കൊടകര : ലോക തപാല്‍ദിനത്തിന്റെ ഭാഗമായി കത്തെഴുത്തിനെ പ്രോത്സാഹിപ്പിക്കാനും തപാല്‍ സര്‍വീസിനെ നെഞ്ചിലേറ്റാനും കൊടകര ഗ്രാമപഞ്ചായത്ത് കേന്ദ്രഗ്രന്ഥശാലയാണ് വേദിയൊരുക്കിയത്. പഞ്ചായത്തിലെ ഗവ.ന ാഷണല്‍ ബോയ്സ്, ഗേള്‍സ്, ഹയര്‍സെക്കണ്ടറി, എല്‍.പി, ഡെണ്‍ ബോസ്‌കോ എന്നീ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ തങ്ങളുട പ്രിയപ്പെട്ടവര്‍ക്ക് കത്തുകളെഴുതി കൊടകര തപാല്‍ കാര്യാലയത്തിലെത്തി തപാല്‍ പെട്ടിയില്‍ നിക്ഷേപിച്ചു.

തത്സമയം കാര്‍ഡെഴുതി പോസ്റ്റ് ചെയ്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ആര്‍.പ്രസാദന്‍ കത്തയക്കലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇ.എല്‍.പാപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. പോസ്റ്റ്മാസ്റ്റര്‍ ടി.പി .അല്‍ഫോന്‍സ മുഖ്യപ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് സെക്രട്ടറി സബിത ജി, വാര്‍ഡംഗം എം.ഡി.നാരായണന്‍, ചാലക്കുടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടിവ് അംഗം എം.കെ ബാബു എന്നിവര്‍ പ്രസംഗിച്ചു.

ലൈബ്രേറിയന്‍ ജയന്‍ അവണൂര്‍, സ്വാഗതവും കെ.വി.ജീന നന്ദിയും പറഞ്ഞു. പോസ്ററ്മാന്‍മാരായ എം.ജി.സുരേഷ്, എം.ആര്‍.സുകുമാരന്‍, പോസ്റ്റ് വുമണ്‍ കെ.എസ്.സുഭജ,ജിവനക്കാര്യ പി.എസ്.രമ്യ, കെ.ആര്‍.ശ്രീദേവി, എ.മോഹനന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. തപാല്‍പെട്ടിയില്‍ നിക്ഷേപിച്ച കത്ത് മേല്‍വിലാസക്കാരന് കിട്ടുന്നതടക്കമുള്ള തപാല്‍ അറിവുകള്‍ ജീവനക്കാര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!