കൊടകര : എ.എല്‍.പി. എസ്. ആലത്തൂര്‍ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ തപാല്‍ ദിനത്തോടനുബന്ധിച്ച് മഴക്കാല ദുരിത ഭൂമിയില്‍ സേവനം നടത്തിയ വ്യക്തികള്‍ക്ക് കത്തുകള്‍ എഴുതി. സ്വന്തം ജീവന്‍പോലും അവഗണിച്ച് മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനും അവര്‍ക്ക് അഭയം നല്‍കാനും ശ്രമിച്ച ധീരരായ വ്യക്തികളെ പറ്റി വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍ അവര്‍ക്ക് ഈ തപാല്‍ ദിനത്തില്‍ കുട്ടികള്‍ അഭിനന്ദന കത്തുകള്‍ എഴുതി പോസ്റ്റ് ചെയ്യുവാന്‍ തീരുമാനിക്കുകയായിരുന്നു.
സ്വര്‍ണ്ണ വളയ്ക്കായി സൂക്ഷിച്ചുവച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ അദ്വൈത വൈക്കം, പുറംപോക്കിലെ സ്ഥലത്തെ വീട് പ്രളയമെടുത്തപ്പോള്‍ വീട് വയ്ക്കാന്‍ 3 സെന്റ് സ്ഥലം നല്‍കിയ സത്യന്‍ കടമ്പോട്, ധീരമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമ, സ്വന്തം കാശുക്കുടുക്കയിലെ സമ്പാദ്യമെല്ലാം നല്‍കിയ ചി•യ വിദ്യാലയം തൃപ്പൂണിത്തുറയിലെ വര്‍ഷ, വൃന്ദ സഹോദരിമാര്‍, ചേര്‍പ്പ് സി.എന്‍.എന്‍. സ്‌കൂളിലെ മാധവ്, ദുരിതത്തില്‍ ഭൂമി വെള്ളം മൂടിക്കിടക്കുമ്പോള്‍ മൃതദേഹം മറവ് ചെയ്യാന്‍ അനുവാദം നല്‍കിയ മാധവപ്പണിക്കര്‍ ഭാര്യ ഗൗരി ആറാട്ടുപ്പുഴ, ടോവിനോ തോമസ്സ് എന്നിവര്‍ക്ക് കത്ത് എഴുതി.
സമൂഹത്തിലെ ന•കള്‍ ഇന്നും നശിക്കാതെ നമ്മുടെ ഇടയില്‍ ജീവിച്ചിരിക്കുന്നുവെന്ന് തെളിയിക്കാന്‍ ഈയിടെയുണ്ടായ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചവരാണ് ഈ പറഞ്ഞവരെല്ലാം. കുട്ടികള്‍ക്ക് മാതൃകയാക്കാനും പ്രചോദനമുള്‍ക്കൊണ്ട് ഇത്തരത്തിലുള്ള സാമൂഹ്യന• വിതറുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുവാനും സാധിക്കുന്നതിനുള്ള ഒരു നേര്‍വഴിയായിരുന്നു ഈ പ്രവര്‍ത്തനം. ഓരോ വ്യക്തികളും ദുരന്തഭൂമിയില്‍ ചെയ്ത പ്രവര്‍ത്തനം തപാല്‍ ദിനത്തില്‍ ചര്‍ച്ച ചെയ്തു. കെ.കെ. ഷീല, ദിവ്യ രവി എന്നിവര്‍ നേതൃത്വം നല്‍കി.