കേരള ടാക്സി ഡ്രൈവേഴ്സ് ഓര്‍ഗനൈസേഷന്‍ കെ.ടി.ഡി.ഒ ചാലക്കുടി സോണ്‍ പ്രളയ ബാധിതര്‍ക്കുള്ള ധനസഹായം വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍ ഉദ്ഘാടനം ചെയ്യുന്നു.
കൊടകര: ജീവിതകാലം മുഴുവന്‍ വാഹനമോടിച്ച് നേടിയതെല്ലാം പ്രളയം കവര്‍ന്ന സഹപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങാവുകയായിരുന്നു ടാക്സി ്രൈഡവേഴ്സിന്റെ കൂട്ടായ്മ. ചാലക്കുടി ആര്‍.ടി.ഒ വിനു കീഴിലുള്ള ടാക്സി ്രൈഡവേഴ്സ് തൊഴിലാളികള്‍ക്കാണ് ഈ സഹോദരങ്ങള്‍ സഹായഹസ്തമായത്.
തന്റെ വീട് പ്രളയത്തില്‍ പെട്ടപ്പോഴും മറ്റത്തൂര്‍ പടിഞ്ഞാട്ടുംമുറിയിലും നെല്ലായിയിലും വീടുകളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ സഹായഹസ്തവുമായെത്തിയ കൊടകരയിലെ ടാക്സി ്രൈഡവര്‍ പന്തല്ലൂര്‍ സ്വദേശിയായ സുരേഷ്, മൂന്ന്ദിവസം മഴവെള്ളം മാത്രം കുടിച്ച് വീടിനുമുകളില്‍ കുടുങ്ങിയ അന്നമനടയിലെ ഷാജു, ജോയ്കള്ളിവളപ്പില്‍, ഷിബു പൗലോസ്, അനില്‍ അഷ്ടമിച്ച,കാടുകുറ്റി ശ്രീകുമാര്‍, തണ്ട്യേക്കല്‍ ഷിബു,ഷാജു തേലെക്കാട്ട്,് ജിജോ ഹുസൈന്‍, റിച്ചു സാനിയ, ഷാജു കാടുകുറ്റി,സ്റ്റെ്ഫാന്‍ വെള്ളാഞ്ചിറ, രമേശ് അന്നമനട, ഷിബു അന്നമനട, ബാബു മറ്റത്തൂര്‍, സുമേഷ് അഷ്ടമിച്ചിറ, ശങ്കരനാരായണ്‍ മുരിങ്ങൂര്‍ തുടങ്ങി പതിനാറു പേര്‍ക്കാണ് ഇവര്‍ ദുരിതാശ്വാസമേകിയത്.
യൂണിയന്‍ അംഗങ്ങള്‍ ഓരോദിവസവും ഓട്ടത്തില്‍നിന്നും ലഭിച്ച പ്രതിഫലത്തില്‍ നിന്ന് മാറ്റിവച്ച തുകയാണ് ഇവര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. കൊടകര കിടങ്ങത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കൊടകര സി.ഐ.കെ.സുമേഷ് ധനസഹായം വിതരണം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ ഉദ്ഘാടനം ചെയ്തു.ഓര്‍ഗനൈസേഷന്‍ ചാലക്കുടി മേഖല പ്രസിഡണ്ട് മധു അഷ്ടമിച്ചിറ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ.സെക്രട്ടറി കെ.എസ്.നരേഷ്‌കുമാര്‍, ജിന്‍സണ്‍ തൃശൂര്‍, ബാഹുലേയന്‍ തൃശൂര്‍ എന്നിവര്‍ പ്രസംഗിച്ചു. എം.പി.ബിജു, എം.കെ.ജോയ്, പോള്‍ തോട്ടത്തി, യു.പി.വിനോദ് എന്നിവര്‍ നേതൃത്വം നല്‍കി.