കൊടകര : പറപ്പൂക്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഗ്രേഡ് 2 അറ്റന്‍ന്റര്‍ ആയ എം.ആര്‍. ഭാസ്‌ക്കരന് ജോലിയുടെ കൃത്യനിര്‍വ്വഹണത്തിന്റെ ഇടയില്‍ സ്വര്‍ണ്ണവള കളഞ്ഞ് കിട്ടിയത്. നെല്ലായി പോങ്കോത്ര ദേശത്ത് കുളങ്ങരപറമ്പില്‍ കോമളം അശോകന്റെ ആയിരുന്നു വള. പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ മരുന്ന് വാങ്ങുന്നതിന് വന്നപ്പോള്‍ അവരുടെ പേഴ്സില്‍ നിന്നും കളഞ്ഞ് പോയതാണ്. പറപ്പൂക്കര പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറും സ്റ്റാഫും ചേര്‍ന്ന് വള ഉടമയ്ക്ക് തിരികെ നല്‍കി.