കൊടകര:സ്ത്രീകളുടെ ശബരിമല,മധ്യകേരളത്തിലെ ശബരിമല എന്നീ പേരുകളില്‍ അറിയപ്പെടുന്ന കൊടകര വാസുപുരം ആറേശ്വരം ശ്രീധര്‍മശാസ്താക്ഷേത്രത്തിലെ ഷഷ്ഠിമഹോത്സവം ഭക്തിസാന്ദ്രമായി. വ്രതശുദ്ധിയുടെ വൃശ്ചികപ്പുലരിയില്‍ കാനനനടുവിലെ കലിയുഗവരദനെ കണ്‍ക്കുളുര്‍ക്രകെ കണ്ട് വണങ്ങാനും മലമുകളിലെ ക്ഷേത്രസന്നിധിയിലെ പുനര്‍ജനിനൂഴ്ന്ന് പാപമുക്തിനേടാനുമായി ആയിരങ്ങള്‍ ആറേശം ക്ഷേത്രസന്നിധിയിലെത്തി.
പുലര്‍ച്ചെ 4 ന് മേല്‍ശാന്തി കൂടപ്പുഴ ശിവദാസന്‍ ന്നപൂതിരി കേഷേത്രനടതുറന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. വൃശ്ചികപ്പുലരിയും മുപ്പെട്ട് ശനിയാഴ്ചയും ഒന്നിച്ചുവന്നതിനാല്‍ പുലര്‍ച്ചെ മുതല്‍ ക്ഷേത്രത്തില്‍ ഭക്തജനത്തിരക്കായിരുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹര്‍ത്താല്‍ ഉണ്ടായിരുന്നെങ്കിലും തിരക്കിനെ ബാധിച്ചില്ല. അഭിഷേകങ്ങള്‍, നിവേദ്യം, ഗണപതിഹോമം, ശാസ്താംപാട്ട്, കാവടയാട്ടം, നവകം,പഞ്ചഗവ്യം,കലശപൂജകള്‍, അടന്തമേളം, ് ദീപാരാധന, അത്താഴപൂജ എന്നിവയുണ്ടായി. . ഇത്തുപ്പാടം സെന്റര്‍, ആറേശ്വരം യുവജനസംഘം ഇത്തുപ്പാടം, ആറേശ്വംരം, വീട്ടിച്ചോട് യുവജനസംഘം, മൂലംകുടം സമുദായം, കോട്ടായി കാരണവര്‍, കിഴക്കുംമുറി യുവജനസംഘം, ആറേശ്വരം വടക്കുംമുറി സമാജം എന്നീ കാവടിസംഘങ്ങള്‍ ആഘോഷത്തില്‍ പങ്കാളികളായി..
ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ഏര്‍ണോര് പ്രസാദ് നമ്പൂതിരി, മേല്‍ശാന്തി കൂടപ്പുഴ ശിവദാസ് നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. അടന്തമേളത്തിന് കൊടകര ഉണ്ണിയും ശാസ്താംപാട്ടിന് തോട്ടയത്ത് ഗോപാലന്‍നായരും നേതൃത്വ ംനല്‍കി.
കുറുംകുഴല്‍, കൊമ്പ്,വീക്കംചെണ്ട, ഇലത്താളം എന്നിവക്ക് യഥാക്രമം കൊടകര അനൂപ്, കല്ലേങ്ങാട്ട് ബാല കൃഷ്ണന്‍, കൊടകര സജി, കൊടകര അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.