കൊടകര : പുത്തുക്കാവ് ദേവീക്ഷേത്ര ഭരണസമിതിയിലേക്ക് മരത്തംപ്പിള്ളി, കാരൂര്‍, മനക്കുളങ്ങര ഊഴത്തില്‍ നിന്ന് ഒഴിവ് വന്ന രണ്ട് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു.
പുത്തുക്കാവ് ക്ഷേത്ര ഹാളില്‍ വച്ച് കൂടിയ യോഗത്തില്‍ ഷിജു പെരിങ്ങാടന്‍, പ്രസന്നന്‍ പടത്തുപറമ്പില്‍ എന്നിവരെ എതിരില്ലാതെ തെരഞ്ഞെടുത്തു. ദേവസ്വം സെക്രട്ടറി സതീശന്‍ തലപ്പുലത്ത് ഇലക്ഷന്‍ ഓഫീസറായ യോഗത്തിന് പ്രസിഡന്റ് സുശീല്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.