ആലത്തൂര്‍ : എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയത്തില്‍ ഫയല്‍ രീതി ആരംഭിച്ചു. കുട്ടികള്‍ക്ക് ബാഗിന്റെ അധികഭാരത്തില്‍ നിന്നും വിടുതല്‍ നല്‍കുന്നതിനായി വിഭാവനം ചെയ്യുന്നതാണ് പരിപാടി. പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഫയലില്‍ സൂക്ഷിക്കുന്ന പേപ്പറിലാണ് കുട്ടികള്‍ എഴുതുക.
വിദ്യാലയത്തിലേയ്ക്ക് ഫയല്‍ മാത്രമായാണ് കുട്ടികള്‍ വരേണ്ടത്. ഭക്ഷണപാത്രം, ശുദ്ധജലം എന്നിവ വിദ്യാലയത്തില്‍ കരുതും. ഫയലും, പേപ്പറും, പേനയും പിടിച്ച് ആനന്ദിച്ചാണ് ഇനി കുട്ടികള്‍ എത്തുക. വീട്ടില്‍ എത്തിയാല്‍ കുട്ടികള്‍ അതാത് ദിവസത്തെ പേപ്പറുകള്‍ കുത്തിക്കെട്ടി സൂക്ഷിച്ചുവയ്ക്കും. വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി ഓരോ പാഠവും രസകരമാക്കാനുള്ള പരിശ്രമത്തിലാണ് അധ്യാപകര്‍. തുടക്കത്തില്‍ ഒരു ദിവസവും, പിന്നീട് എല്ലാദിവസവും നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മാനേജര്‍ ടി. രമേഷ് കുമാര്‍ അറിയിച്ചു.
വിദ്യാലയത്തിലേക്ക് ഫലയുമായി എന്ന പരിപാടിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബ്ലോക്ക് ഓഫീസര്‍ എന്‍.എസ്. സുരേഷ് ബാബു നിര്‍വ്വഹിച്ചു. ബി.ആര്‍.സി. മെമ്പര്‍ സുനില്‍ മടവാക്കര, പി.ടി.എ. പ്രസിഡന്റ് ഉമേഷ് കൃഷ്ണന്‍, പ്രസിദ്ധ പിന്നണിഗായകന്‍ ശോഭു ആലത്തൂര്‍, ഹെഡ്മിസ്ട്രസ് എം.ഡി. ലീന, സി.ജി. അനൂപ് എന്നിവര്‍ സംസാരിച്ചു.