കൊടകര: ചെമ്പുച്ചിറ പൊനത്തിവീട്ടില്‍ വേലുക്കുട്ടി മകന്‍ 35 വയസ്സുള്ള പ്രവീണ്‍കുമാറാണ് മരിച്ചത്. അവിവാഹിതനാണ്.’അമ്മ ശോഭന,സഹോദരിമാര്‍ ബിനി,നിഷ.സംസ്‌കാരം കൊരട്ടി പഞ്ചായത്ത് ശ്മശാനത്തില്‍ നടത്തി.
ഒരാഴ്ചയായി പനി മൂലം കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ രാവിലെ മരണപ്പെട്ടു. ഏത് തരം പനിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരശേഖരണം നടത്തി.