കൊടകര : ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ മധ്യവയസ്‌കന്‍ കുഴഞ്ഞുവീണുമരിച്ചു. കൊടകര ചെറുവത്തൂര്‍ചിറ ചെറുവത്തൂര്‍ വീട്ടില്‍ പരേതനായ മാക്കോതയുടെ മകന്‍ മണി (63) ആണ് മരിച്ചത്. കൊടകര കാവില്‍പ്പാടത്തെ ബന്ധുവീട്ടില്‍ നടന്ന വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു.
കുഴഞ്ഞുവീണ ഉടനെ കൊടകരയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ : കുമാരി. മക്കള്‍ : അഭിലാഷ്, ആതിര. മരുമകന്‍ : കിരണ്‍. സഹോദരങ്ങള്‍ : വേലായുധന്‍ (മുന്‍ പഞ്ചായത്ത് അംഗം), പരേതനായ അപ്പുകുട്ടന്‍, കുട്ടപ്പന്‍ (റിട്ട. കൃഷിവകുപ്പ്), പരേതനായ സുബ്രഹ്മണ്യന്‍, മോഹനന്‍ (ബി.എം.എസ്. ചുമട്ടുതൊഴിലാളി ടൗണ്‍), അജയ്മോന്‍ (അപ്പോളോ), വനജ, ഗിരിജ.