ചെമ്പുചിറ : ചെമ്പുചിറ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ എസ്.പി.സി.യുടെ നേതൃത്വത്തില്‍ ഡിസംബര്‍ 1 എയ്ഡ്‌സ് ബോധവത്കരണ ദിനാചരണം നടത്തി. വെള്ളിക്കുളങ്ങര എസ്.ഐ. ഷിജു ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരായ മനോജ്, സലീഷ് എന്നിവര്‍ ക്ലാസ്സ് എടുത്തു.
ഹെഡ്മിസ്ട്രസ്സ് ടെസ്സി, ഡി.പി.ഒ.മാരായ ജി.സിന്ധു, ജോയ് എന്നിവരും എസ്.എം.സി. ചെയര്‍മാന്‍, എന്‍.എസ്.വിദ്യാധരന്‍, വികസനസമിതി കണ്‍വീനര്‍ സുരേഷ് കടുപ്പശ്ശേരിക്കാരന്‍, എം.പി.ടി.എ. പ്രസിഡന്റ് ജിസ്സി ടിറ്റന്‍, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ് കെ.കെ.മാണിമാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന സൈക്കിള്‍റാലി എസ്.ഐ. ഷിജു ഫ്‌ളാഗ് ഓഫ് ചെയ്തു.