കൊടകര : കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതിയുടെ നേതൃത്വത്തില്‍ ദേശീയ ഉപഭോക്തൃദിനാചരണം പേരാമ്പ്ര സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. പോള്‍ എളങ്കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് പ്രിന്‍സ് തെക്കന്‍ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തംഗം അല്‍ഫോന്‍സ തോമസ് മുഖ്യാതിഥിയായിരുന്നു. ആര്‍.ടി.ഐ. കൗണ്‍സില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജോസഫ് വര്‍ഗ്ഗീസ് വെളിയത്ത്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിദ്യാഭ്യാസസെല്‍ കണ്‍വീനര്‍ അര്‍ജ്ജുന്‍ കെ. മേനോന്‍, പുഷ്പാകരന്‍ തോട്ടുപ്പുറം, ഡേവിഡ് പി.ജെ, പോള്‍സന്‍ ആലപ്പാട്ട്, പാലി ഉപ്പുംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണം അര്‍ജ്ജുന്‍ കെ. മേനോന്റെ സംഗീതവിരുന്നോടുകൂടി അവസാനിച്ചു.