Breaking News

കനകമല മാര്‍തോമ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ആരവം 2018 ആഘോഷിച്ചു.

കൊടകര : കനകമല മാര്‍തോമ തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇടവകദിനവും മതബോധനവാര്‍ഷികവും സംയുക്തമായി ആഘോഷിച്ചു. ഇരിങ്ങാലക്കുട രൂപത വൈസ് ചാന്‍സലര്‍ ഫാ. ഡോ. നെവിന്‍ ആട്ടോക്കാരന്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. തീര്‍ത്ഥാടനകേന്ദ്രം റെക്ടര്‍ ഫാ. ജോയ് തറയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ കൊടകരയിലെ മാധ്യമപ്രവര്‍ത്തകരെ പൊന്നാട അണിയിച്ച് മൊമെന്റോ നല്‍കി അനുമോദിച്ചു. ഫാ. വില്‍സന്‍ മൂക്കനാംപറമ്പില്‍, സിസ്റ്റര്‍ വിനീത മാത്യു എസ്.എ.ബി.എസ്, മദര്‍ സുപ്പീരിയര്‍ ജോര്‍ജ്ജീന എസ്.എ.ബി.എസ്, കൈക്കാരന്‍ ലിന്റോ കരുത്തി, കേന്ദ്രസമിതി പ്രസിഡന്റ് ജോയ് കളത്തിങ്കല്‍, പി.ടി.എ. പ്രസിഡന്റ് ബിനോയ് മഞ്ഞളി, പി.ആര്‍.ഒ. ജയന്‍ അമ്പാടന്‍, കൊടകര പ്രസ്സ് ക്ലബ് പ്രസിഡന്റ് കെ.വി. ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കൈക്കാര•ാരായ ലിന്റോ കരുത്തി, ജോസ് കള്ളിയത്തുപറമ്പില്‍, അഡ്വ. സിബി കളത്തിങ്കല്‍, ഷിബു പഴേടത്തുപറമ്പില്‍, കേന്ദ്രസമിതി ഭാരവാഹികള്‍, മതബോധന അദ്ധ്യാപകര്‍, സെക്രട്ടറിമാരായ സിജി വര്‍ഗ്ഗീസ്, ബീന വര്‍ഗ്ഗീസ്, പ്രോഗ്രാം കണ്‍വീനര്‍ ഷീന തോമസ്, സെജോ പുനത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!