![](https://nammudekodakara.com/wp-content/uploads/2019/01/IMG-20190127-WA0013.jpg)
കൊടകര: അടുത്ത പ്രവേശനോത്സവത്തിനു മുമ്പ് ജൂണ്‍ ഒന്നിന് മുമ്പായി സംസ്ഥാനത്തെ ശേഷിക്കുന്ന എല്ലാ യു പി സ്‌കൂളുകളും ഹൈ സ്‌കൂളുകളും സ്മാര്‍ട്ട് ആക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. 90ലക്ഷം രൂപ ചിലവില്‍ അവിട്ടപ്പിള്ളി ജി എല്‍ പി എസില്‍ പണിതീര്‍ക്കുന്ന ഹൈ ടെക് ക്ലാസ് മുറികളുടെ നിര്‍മ്മാണോല്‍ഘാടനം മറ്റത്തൂര്‍ പഞ്ചായത്തിലെ സ്മാര്‍ട്ട് ക്ലാസ് മുറികളിലേക്കുള്ള ഉപകരണങ്ങളുടെ വിതരണം എന്നിവ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങില്‍ മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി സി സുബ്രന്‍ അദ്ധ്യക്ഷനായി. പി ഡബ്ലിയു ഡി അസി എന്‍ജിനീയര്‍ പി പി റാബിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സി ജി സിനി, മോഹനന്‍ ചളിയില്‍, ബീന നന്ദകുമാര്‍, പി എസ്സ് പ്രശാന്ത്, ലൈല ബഷീര്‍, ഷീല തിലകന്‍, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, എ കെ പുഷ്പാകരന്‍, എം ആര്‍ രഞ്ജിത്, സി യു പ്രിയന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാദ്ധ്യാപിക പി പി സൂസി സ്വാഗതവും പി ടി എ പ്രസിഡന്റ് സുധീഷ് മൂത്തമ്പാടന്‍ നന്ദിയും പറഞ്ഞു.