Breaking News

മഹാഗുരു പരമ്പര: ട്രെയിലര്‍ഷോയ്ക്ക് കൊടകരയില്‍ സ്വീകരണം നല്‍കി

കൊടകര: ശ്രീനാരായണഗുരുദേവന്റെ ജീവിതകഥയെ ആസ്പദമാക്കി കൗമുദി ടി.വി നിര്‍മിക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ മുന്നോടിയായുള്ള ട്രെയിലര്‍ഷോയ്ക്ക് കൊടകരയില്‍ സ്വീകരണംനല്‍കി. പരമ്പരയുടെ പ്രചരണാര്‍ഥം നടത്തുന്ന ഷോ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്.

കൊടകര മേല്‍പ്പാലം ജംഗ്ഷനില്‍ എസ്.എന്‍.ഡി.പി കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍.ദിനേശന്‍ ട്രെയിലര്‍ വാഹനത്തിലെ ഗുരുദേവന്റെ ചിത്രത്തില്‍ പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു. കേരളകൗമുദി തൃശൂര്‍ നൂസ് എഡിറ്റര്‍ സി.ജി.സുനില്‍കുമാര്‍ ആമുഖപ്രഭാഷണം നടത്തി.

കൗമുദി ലേഖകന്‍ കൊടകര ഉണ്ണി, സര്‍ക്കുലേഷന്‍ മാനേജര്‍ ആഷിക്, എസ്.എന്‍.ഡി.പി കൊടകര യൂണിയന്‍ വൈസ്പ്രസിഡണ്ട് എം.കെ.സുഗതന്‍, കൗണ്‍സിലര്‍മാരായ എ.ഐ.പുരുഷോത്തമന്‍, പ്രഭന്‍ മുണ്ടക്കല്‍, വനിതാസംഘം സെക്രട്ടറി ലൗലിസുധീര്‍ബേബി, യൂത്ത്മൂവ്മെന്റ് സെക്രട്ടറി എസ്..ജെ.സജിത്ത് എന്നിവര്‍ സംബന്ധിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!